കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ അതിന് വേണ്ടി വ്യായാമം ചെയ്യാനൊന്നും അവര്‍ക്ക് സമയം ലഭിക്കണമെന്നില്ല. എന്നാല്‍ കുടവയര്‍ ഭക്ഷണത്തിലൂടെ കുറയ്ക്കാന്‍ സാധിച്ചാലോ? ഇത്തരത്തിലുള്ള ഒരു ഔഷധമാണ് ഉലുവ. ഏവരുടെയും അടുക്കളയില്‍ ലഭ്യമായ ഉലുവ ഉപയോഗിക്കുന്നത് കുടവയറിന് മാത്രമല്ല ഗുണം ചെയ്യുക എന്ന സന്തോഷവാര്‍ത്തയുമുണ്ട്.
ഉലുവയെ ഇംഗ്ലീഷില്‍ fenugreek seeds എന്നാണ് വിളിക്കുന്നത്. ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനില്‍ക്കുന്ന വയര്‍ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു. ഉലുവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവയുടെ ഉപഭോഗം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു.
നാരുകള്‍ക്ക് പുറമേ, ഉലുവയില്‍ നല്ല അളവില്‍ ചെമ്പ്, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ എ, ബി6, സി, കെ, കാല്‍സ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു.
ഉലുവ കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം 1 മുതല്‍ 2 സ്പൂണ്‍ വരെ ഉലുവ രാത്രി ഒരു ഗ്ലാസില്‍ ഇട്ടു രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുന്നതാണ്. പിറ്റേന്ന് രാവിലെ ഈ കുതിര്‍ത്ത ധാന്യങ്ങള്‍ അടങ്ങിയ വെള്ളം ചെറുതായി ചൂടാക്കി അരിച്ചെടുത്ത് കുടിക്കുക.
ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തെ തടയുന്ന നിരവധി ഗുണങ്ങളും ഉലുവയ്ക്കുണ്ട്.
Discussion about this post