ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലെ വിമാന സര്‍വീസുകളുടെ 100-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വിമാനത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളൊരുക്കി നല്‍കാനാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ തീരുമാനം.
ഇന്ത്യയില്‍ നിന്നും യു.കെ., യു.എസ്., കാനഡ തുടങ്ങിയിടങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് നവംബര്‍ അവസാനം വരെ ഈ വിഭവങ്ങള്‍ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തേങ്ങാ ചോര്‍, മട്ടണ്‍ കറി എന്നിവയൊക്കെ മെനുവിലുണ്ട്.
ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് നിലവില്‍ ആഴ്ചയില്‍ 56 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ പ്രതിദിനം മൂന്നെണ്ണം മുംബൈയില്‍ നിന്നാണ്. രണ്ട് ഡല്‍ഹിയില്‍ നിന്നും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ഓരോ എണ്ണം വീതവും പ്രതിദിന സര്‍വ്വീസ് നടത്തുന്നുണ്ട്.
Discussion about this post