തലശേരി: തോവ് ആര്‍എസ്എസ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സി.ബി.ഐ നല്കിയ അപേക്ഷ തലശേരി സെഷന്‍സ് കോടതി 23ന് പരിഗണിക്കാനായി മാറ്റി. ബുധനാഴ്ചയാണ് സി.ബി.ഐ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ആദ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ 16 മുതല്‍ 19 വരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പിന്‍വലിക്കുകയും ഇന്നലെ വൈകിട്ട് പുതിയ അപേക്ഷ നല്‍കുകയുമായിരുന്നു. ഈ അപേക്ഷയില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള തീയതി കാണിച്ചിട്ടില്ല. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡയിലുള്ള ജയരാജന് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയരാജന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐ ഹാജരാക്കിയിരുന്നില്ല.
Discussion about this post