ചെന്നൈ: യുവ ഐപിഎസ് ഓഫീസറെ ചെന്നൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജന്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിംഗ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എന്‍.ഹരീഷാണ് മരിച്ചത്. ചെന്നൈ എഗ്മോറിലെ ഐപിഎസ് മെസിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേ സമയം ഹരീഷ് ആത്മഹത്യ ചെയ്തതാണെന്നും ചില സൂചനയുണ്ട്.ജാലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ ഹരീഷ് കടുത്തനിരാശയിലായിരുന്നുവെന്ന് സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ ലഭിക്കൂ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കര്‍ണാടക സ്വദേശിയായ ഹരീഷ് 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. മേധുരയില്‍ നിന്നും അടുത്തിടെയാണ് ചെന്നൈയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ച് വന്നത്.
Discussion about this post