പൂനെ: ഒന്നാം ടെസ്റ്റിലേറ്റ അപ്രതീക്ഷിത പരാജയത്തിന് കണക്കു ചോദിക്കാൻ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം.
അപ്രതീക്ഷിതമായി പെയ്ത മഴയിൽ പിച്ചിന്റെ സ്വഭാവം മാറിയ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയം ഏറ്റു വാങ്ങിയിരുന്നു. അതിനു മറുപടിയായി ഇത്തവണ സ്പിൻ പിച്ച് ഒരുക്കിയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. നേരത്തെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ മഴ പെയ്തതിനെ തുടർന്ന് പിച്ച് സ്വിങ് ബൗളർമാർക്ക് അനുകൂലമായിരുന്നു. അവിടെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് രോഹിത് ശർമ്മ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ബെംഗളൂരു ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 402 റണ്‍സടിച്ചെങ്കിലും ആദ്യ ഇന്നിങ്സോടെതന്നെ മത്സരം കൈവിട്ട അവസ്ഥയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പാളിയെന്ന് ക്യാപ്റ്റന്‍ ഉള്‍പ്പെടെ സമ്മതിച്ചു. അതിനു പകരം പൂനെയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ന്യൂസിലാൻഡിനെ കറക്കി വീഴ്ത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് മുന്നില്‍. എങ്കിലും ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം
Discussion about this post