ഇന്ത്യൻ മദ്യകമ്പനിയായ അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയ അമൃത് നീലഗിരി ജിൻ എന്ന പുതിയ മദ്യം സൂപ്പർഹിറ്റാവുന്നു. ഏഴായിരം അടി ഉയരെയുള്ള നീലഗിരി മലനിരകളിൽ നിന്നുള്ള സസ്യങ്ങൾ ശേഖരിച്ച്, ചെമ്പ് പാത്രങ്ങളിൽ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത ഈ ജിൻ പാരമ്പര്യത്തനിമയുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും ആഘോഷപൂർവ്വമായ ഒത്തുചേരലാണ് പ്രതിനിധീകരിക്കുന്നത്. ഒമ്പത് സസ്യങ്ങൾ ചേർത്താണ് ഓരോ കുപ്പിയും തയ്യാറാക്കിയിരിക്കുന്നത്. സുഗന്ധമുള്ള ജൂണിപ്പർ, ബെറീസ്, മല്ലിയില,ഇന്ത്യൻ ചായ,ലെമൺ ഗ്രാസ്,ഏഞ്ചലിക്ക,ഓറിസ് റൂട്ട്, കറുവപ്പട്ട,ജാതിക്ക,ജാതിപത്രി എന്നിവയെല്ലാം ഉൾപ്പെടുന്നു. നാരങ്ങാമണമുള്ള ജൂണിപ്പറിൽ തുടങ്ങി, മല്ലിയിലയുടെയും പുതിനയുടെയും യൂക്കാലിപ്റ്റസിൻറെയും ചായയുടെയും പാനിൻറെയും പുതുമണങ്ങളിലൂടെ നടന്നു കയറി, പച്ചമാങ്ങയുടെ രുചിയിൽ അവസാനിക്കുന്നതാണ് ഈ രുചിക്കൂട്ട്.
നേരത്തെ ലോകത്ത് ആദ്യമായി നൂറുശതമാനം ശർക്കരയിൽ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കിയിരുന്നു കമ്പനി. 75ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അമൃത് പുതിയ മദ്യം പുറത്തിറക്കിയിരുന്നത്. ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന നീലകണ്ഠ റാവി ജഗ്‌ദേലയാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിച്ചത്.
ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിർമ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയിൽ ബെല്ല എന്നാൽ ”ശർക്കര” എന്നാണർത്ഥം. ആറു വർഷത്തോളം ബർബൺ ബാരലുകളിൽ സംഭരിച്ചാണ് ബെല്ല തയ്യാറാക്കുന്നത്.
സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തായ്വാൻ, സിംഗപ്പൂർ, സ്‌പെയിൻ, ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് ‘അമൃത് സിംഗിൾ മാൾട്ട് വിസ്‌കി’ വിൽപന നടത്തുന്നുണ്ട്
Discussion about this post