ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് ടര്‍ക്കിഷ് എയര്‍ലൈന്‍. വളരെ വ്യത്യസ്തമായ ഒരു വിഭവം തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. ഏകദേശം 12,000 വര്‍ഷം പഴക്കമുള്ള വിഭവമാണ് ഇവര്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രാചീന സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ പുരാതന നഗരമായ അനറ്റോലിയയിലെ ഏറ്റവും പഴക്കം ചെന്ന ഇനങ്ങളായി കണക്കാക്കപ്പെടുന്ന ഐന്‍കോണ്‍, എമര്‍ ഗോതമ്പ് എന്നിവ കൊണ്ടാണ് പുതിയ തുടക്കം.
തുര്‍ക്കിയുടെ ചരിത്രത്തില്‍ ഇതിന് കൃത്യമായ സ്ഥാനം ഉണ്ടെങ്കിലും എയര്‍ലൈനിന്റെ ഫ്‌ലൈറ്റ് സേവനത്തില്‍ ഇത് പുതിയതാണ്. പരമ്പരാഗതമായ പാചകരീതിയിലൂടെ അതിഥികളുമായി തങ്ങളുടെ സംസ്‌കാരം പങ്കുവയ്ക്കുന്നതിലൂടെ സംസ്‌കാരത്തെ ആധുനികതയുമായി കോര്‍ത്തിണക്കുക കൂടിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്.
2024 സെപ്തംബര്‍ 22ന് ഇസ്താംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന TK3 വിമാനത്തിലാണ് മെനു ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇന്റര്‍കോണ്ടിനന്റല്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ആണ് ബ്രെഡ് ലഭിക്കുക. ഭക്ഷണസമയത്തിന് തൊട്ടു മുമ്പ് ചൂടാക്കി വെണ്ണയും ഒലിവ് ഓയിലും ചേര്‍ത്താണ് ഇത് ബ്രഡ് വിളമ്പുക.
Discussion about this post