ഡല്‍ഹി: രാജ്യത്തെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഒരു പാര്‍ട്ടിയുടെയും ശിങ്കിടിയല്ല താനെന്നും ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ് ബസ്സി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തന്നെ നിയമിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും ബസ്സി ചൂണ്ടിക്കാട്ടി.
സി.എന്‍.എന്‍ഐ.ബി.എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ ബസ്സി നിഷേധിച്ചത്.
ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നും ബെസ്സി പറഞ്ഞു. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. വൈദ്യപരിശോധന വഴി ഇത് സ്ഥിരീകരിക്കാവുന്നതാണ്. സംസാര സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് ഭരണഘടന ലംഘനം നടത്തുകയല്ലെന്നും ബസ്സി പറയുന്നു.
സാംസ്കാരിക പരിപാടി നടത്താനെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകര്‍ ജെ.എന്‍.യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയത്. പരിപാടിക്കിടെ ദേശവിരുദ്ധ പ്രസംഗം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യദ്രോഹകുറ്റമാണെന്നും ബസ്സി പറഞ്ഞു.
മാധ്യമങ്ങള്‍ ഒരു പരിപാടിയോ വസ്തുതയോ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ബസ്സി കുറ്റപ്പെടുത്തി.
Discussion about this post