മുംബൈ: നവംബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്‌സ് ഇടപാടുകളിലും മറ്റും ചില തടസ്സങ്ങള്‍ നേരിട്ടേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ടെലികോം കമ്പനികള്‍. നവംബറില്‍ ഒ.ടി.പി. ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികള്‍. വാണിജ്യസന്ദേശങ്ങള്‍ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താന്‍ സംവിധാനമുണ്ടാകണമെന്നതുള്‍പ്പടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ(ട്രായ്) നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്.
ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന കമ്പനികള്‍ അവരുടെ യു.ആര്‍.എലും (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍) തിരിച്ചുവിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കേണ്ടതായുണ്ട്.. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിന്‍ അധിഷ്ടിത ഡിസ്ട്രിബ്യൂഷന്‍ ലെഡ്ജര്‍ പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കും.
ഈ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങളും ബ്ലോക്ക് ചെയിന്‍ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങള്‍ ഉപഭോക്താവിന് കൈമാറൂ. പല ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റിങ് കമ്പനികളും ഇ-കൊമേഴ്‌സ് കമ്പനികളും ട്രായ് നിര്‍ദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് ടെലികോം സേവന കമ്പനികള്‍ പറയുന്നു. സമയപരിധി രണ്ടുമാസത്തേക്കുകൂടി നീട്ടിനല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്.
Discussion about this post