മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണങ്ങികിട്ടാന്‍ നല്ല പ്രയാസമാണ്. മാത്രമല്ല ഫാനുകള്‍ക്ക് താഴെ നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനിടുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും, മാത്രമല്ല ഇതിന് വേണ്ടി വരുന്ന വൈദ്യുതിയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരം രീതികളില്‍ കാല താമസത്തിനൊപ്പം തന്നെ വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധവും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
എന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എങ്ങനെ വസ്ത്രങ്ങള്‍ ഈ പ്രയാസങ്ങളൊന്നും കൂടാതെ ഉണക്കിയെടുക്കാന്‍ സാധിക്കുമെന്ന് നോക്കാം. ഡീ ഹ്യൂമിഡിഫയര്‍, അല്ലെങ്കില്‍ ഹോട്ട് എയറര്‍ തന്നെയാണ് ഏറ്റവും നല്ല പരിഹാരം. ഇത് പെട്ടെന്ന് തന്നെ വസ്ത്രത്തിലെ ഈര്‍പ്പത്തെ വലിച്ചുകളയും. നിങ്ങളുടെ പക്കല്‍ ഇത്തരം ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇതിനായി ഉപയോഗിക്കാം.
ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒരു നല്ല പരിഹാരമാണിത്. ഇതിന് മുമ്പായി വാംഷിംഗ് മെഷീനില്‍ രണ്ടു വട്ടം സ്പിന്‍ ചെയ്ത് പരമാവധി ജലാംശം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉണക്കിയാല്‍ ഇവയിലുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാനും സാധിക്കും.
Discussion about this post