വാട്സ്ആപ്പ് പിന്നെയും പുതിയ ഫീച്ചർ അവതരിപ്പിച്ചു. ലോ ലൈറ്റ് മോഡ് എന്ന ഫീച്ചറാണ് ഇത്തവണ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. വാട്ട്‌സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും.
ലൈറ്റ് ഇല്ലാത്തപ്പോൾ ഇനി മുതൽ മുഖം കാണുന്നില്ല എന്നുള്ള പരാതി തീർന്ന് കിട്ടും. ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് ഇതിലൂടെ അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്സിന്റെ വലതുവശത്ത് മുകളിലുള്ള ബൾബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചർ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.
കോൺടാക്റ്റുകളെ വാട്സ്ആപ്പിൽ തന്നെ സേവ് ചെയ്യുന്ന പുതിയ ഫീച്ചർ കഴിഞ്ഞ തവണ അവതരിപ്പിച്ചിരുന്നു. ഇനി മുതൽ സ്മാർട്ട്ഫോണിന്റെ കോൺടാക്റ്റ് ബുക്കിൽ നിന്ന് വ്യത്യസ്തമായി വാട്സ്ആപ്പിൽ തന്നെ സേവ് ചെയ്യാൻ സാധിക്കുന്നതാണ്.
ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവ ഇതിനിടെ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫിൽട്ടറുകൾ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിയും.
ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഒരു ഉപയോക്താവ് ഉപകരണങ്ങൾ മാറുകയോ ഫോൺ നഷ്ടപ്പെടുകയോ ചെയ്താലും കോൺടാക്റ്റുകൾ വാട്ട്‌സ്ആപ്പിന്റെ ക്ലൗഡ് സ്റ്റോറേജിൽ സംഭരിക്കപ്പെടും. ഐന്റിറ്റി പ്രൂഫ് ലിങ്കഡ് സ്റ്റോറേജ് ഉപയോഗിച്ചാണ് വാട്സ്ആപ്പിൽ കോൺടാക്റ്റ് സേവായി ഇരിക്കുക. വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ, ഉപയോക്താവിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കു. നിലവിൽ ഈ ഫീച്ചർ വാട്സ്ആപ്പ് വെബിലും വിൻഡോസിലും ലഭ്യമാണ്.
Discussion about this post