Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബേപ്പൂരിലെ ‘ആരോഗ്യ വികസനം’ വെറും പൊള്ള, പ്രസവിക്കാൻ ലോണെടുക്കേണ്ട ഗതികേട്;റിയാസിനെതിരെ അൻവർ

by Brave India Desk
Feb 5, 2026, 01:45 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവേ, ബേപ്പൂർ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ പടയൊരുക്കം ശക്തമാക്കി പി.വി. അൻവർ. മണ്ഡലത്തിലെ ആരോഗ്യരംഗത്തെ തകർച്ചയെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് അൻവർ ഇന്ന് രംഗത്തെത്തി. വികസനത്തിന്റെ തിളക്കം അവകാശപ്പെടുന്ന ബേപ്പൂരിൽ, സാധാരണക്കാർക്ക് പ്രസവ ചികിത്സയ്ക്കായി പോലും വീടോ സ്വർണമോ പണയം വെച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു.

ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എക്സ്-റേ, ഗൈനക്കോളജി, കാർഡിയോളജി തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾ പോലുമില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഈ വികസന മുരടിപ്പിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. “കഴിഞ്ഞ ആറുമാസമായി പുതിയ എക്സ്-റേ മെഷീൻ അവിടെ പൊടിപിടിച്ചു കിടക്കുന്നുണ്ട്. അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ മന്ത്രിക്കോ അധികൃതർക്കോ സാധിച്ചിട്ടില്ല. ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഉണ്ടെങ്കിലും എക്സ്-റേ ഇല്ലാത്തതിനാൽ രോഗികൾക്ക് മറ്റ് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. രോഗി എക്സ്-റേയുമായി മടങ്ങിവരുമ്പോഴേക്കും ഡോക്ടറുടെ സമയം കഴിഞ്ഞിട്ടുണ്ടാകും,” അൻവർ പരിഹസിച്ചു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മണ്ഡലത്തിലെ സ്ത്രീകളുടെയും ഹൃദ്രോഗികളുടെയും അവസ്ഥ ഇതിലും ദയനീയമാണെന്ന് അൻവർ ചൂണ്ടിക്കാട്ടി. ഗൈനക്കോളജി വിഭാഗത്തിനായി നഗരസഭ കെട്ടിടം നിർമ്മിച്ചു നൽകിയിട്ടും അത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിലും കാർഡിയോളജി വിഭാഗം എന്നത് ബേപ്പൂരുകാർക്ക് ഒരു സ്വപ്നം മാത്രമായി തുടരുന്നു. സാധാരണക്കാർക്ക് ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുന്നത് ഭരണപരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബേപ്പൂരിൽ അൻവർ സ്ഥാനാർത്ഥിയാകുമെന്ന ഉറച്ച സൂചനകളാണ് പുറത്തുവരുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് മണ്ഡലത്തിൽ അൻവർ സജീവമായിക്കഴിഞ്ഞു.

Tags: pv anwar
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies