മദ്യപിച്ചതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് വിഷമമുണ്ടാകാറുണ്ടോ. ഇതിനെ ഹോങ് ഓവര്‍ ആങ്സൈറ്റി അഥവാ ഹാങ്സൈറ്റി എന്നാണ് വിളിക്കുക. ഏതാണ്ട് 22 ശതമാനത്തോളം മദ്യപരിലും ഈ തോന്നല്‍ ശക്തമായി ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നാല്‍ എങ്ങനെയാണ് ഇതുണ്ടാകുന്നത്. മദ്യം നമ്മളെ ശരീരികമായി മാത്രമല്ല നമ്മെ മാനസികമായും സ്വാധീനിക്കും. തലച്ചോറിലെ ചില ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കി ശരീരത്തെ കൂടുതല്‍ ശാന്തമാക്കുന്നു.
എന്നാല്‍ ഇതിന് ശേഷം ശരീരത്തിന് വീണ്ടെടുപ്പ് നടത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് ഹാങ് ഓവര്‍. ഈ ഹാങ് ഓവര്‍ സമയത്ത് പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. കഠിനമായ തലവേദന, ചര്‍ദ്ദി തുടങ്ങിയവ. ഇത് നിങ്ങള്‍ എത്രത്തോളം മദ്യപിച്ചു, നിര്‍ജ്ജലീകരണം, ഉറക്കക്കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാവുക.
ശരീരത്തില്‍ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് വര്‍ധിപ്പിച്ചുകൊണ്ട് മദ്യം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുന്നു. കൂടാതെ ഗ്ലൂട്ടാമേറ്റ് കുറയ്ക്കുകയും ശാന്തമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതിനാലാണ് മദ്യപിക്കുന്ന സമയത്ത് നമ്മള്‍ കൂടുതല്‍ സൗഹാര്‍ദപരവും സംസാരപ്രിയരാവുകയും ചെയ്യുന്നത്.
എന്നാല്‍ മദ്യത്തിന്റെ കെട്ടിറങ്ങുന്നതോടെ ഇതെല്ലാം പഴയപടിയാകുന്നു. ഇത് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി വിപരീതഫലമുണ്ടാക്കും. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഉത്കണ്ഠയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതില്‍ ജനിതകം ഒരു പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഹാങ് ഓവര്‍ ആങ്‌സൈറ്റിയെ എങ്ങനെ മറികടക്കാം
മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ശാരീരിക വീണ്ടെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം ലഘുവായി ഭക്ഷണം കഴിക്കുക.
നന്നായി വിശ്രമിക്കുക
ഉത്കണ്ഠ അകറ്റുന്നതിന് മെഡിറ്റേഷന്‍, ശ്വസന വ്യായാനം എന്നിവ പരിശീലിക്കാം.
അടുത്ത സുഹൃത്തിനോട് സംസാരിക്കാം.
Discussion about this post