ഹരിയാന: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം ശക്തമായി. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒട്ടേറെ പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസിന്റേത് അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാന്‍ അഗ്നിക്കിരയാക്കി.
റത്തോക്കില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റൊത്തകില് മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭാരണകൂടം ഉത്തരവിട്ടു.
ദേശീയ പാതകളും പ്രധാന റോഡുകളും സമരക്കാര്‍ തടസപ്പെടുത്തി. റെയില്‍വേ പാളങ്ങള്‍ സമരക്കാന്‍ കയ്യടക്കിയതിനാല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു. അതേ സമയം സര്‍ക്കാരിന് പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ താല്പര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു.
Discussion about this post