വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ വിറ്റാമിന്‍ ഡിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ അസ്ഥികളുടെ ബലത്തിന് വരെ വിറ്റാമിന്‍ ഡി മികച്ച പരിഹാരമാണ്. മാത്രമല്ല രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നുവെന്നും പഠനങ്ങളില്‍ പറയുന്നു.
വിറ്റാമിന്‍ ഡിയുടെ അളവ് കുറവുള്ളവരില്‍, കുറഞ്ഞ ശരീരഭാരമുള്ളവരില്‍, പ്രായമായവരില്‍ (50-ഉം അതില്‍ കൂടുതലും), അല്ലെങ്കില്‍ ദൈര്‍ഘ്യമേറിയ ചികിത്സാ കാലയളവ് (3 മാസത്തില്‍ കൂടുതല്‍) ഉള്ളവരിലൊക്കെ ഈ ഗുണങ്ങള്‍ ശക്തമാണ്.
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ശരീരത്തെ അണുബാധകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു, അതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത കൂടിയുണ്ട് വൈറ്റമിന്‍ ഡി എത്ര നല്ലതാണെങ്കിലും എല്ലാവര്‍ക്കും അത് ആവശ്യമില്ല. അതേ സമയം, ചിലര്‍ക്ക് അത് ആവശ്യമില്ലായിരിക്കാം.
1 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള ആളുകള്‍ക്ക് പ്രതിദിനം 600 IU എന്നതാണ് വിറ്റാമിന്‍ ഡിയുടെ അളവ്. എന്നാല്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക്, പ്രതിദിനം 800 IU ആണ് ശുപാര്‍ശ. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് അറിയാന്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിറ്റാമിന്‍ ഡി ചെക്ക്-അപ്പ് ചെയ്യണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
മിക്ക ആളുകള്‍ക്കും, വിറ്റാമിന്‍ ഡി ഒരു നിശ്ചിത അളവില്‍ ദിവസവും കഴിക്കേണ്ടതില്ല. ശരീരഭാരം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം, അല്ലെങ്കില്‍ നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.
Discussion about this post