മനുഷ്യബുദ്ധിയേക്കാളും നിര്‍മിത ബുദ്ധിയെ തന്നെ ആശ്രയിക്കുന്ന ലോകമാണിത്്. എവിടെയും എഐ തരംഗമാവുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിലുള്‍പ്പെടെ സ്തുത്യര്‍ഹമായ സേവനമാണ് എഐ നടത്തുന്നത് ഇപ്പോഴിതാ 2050-ഓടെ വംശനാശം സംഭവിക്കാന്‍ ഇടയുള്ള ജീവിവര്‍ഗങ്ങളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവചിച്ചിരിക്കുകയാണ് ഗവേഷകര്‍.
ഏതാണ് ആ ജീവികള്‍ എന്ന് നോക്കാം.
ധ്രുവക്കരടികള്‍ – കാലാവസ്ഥാ വ്യതിയാനം നിമിത്തം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കം രൂക്ഷമാണ്. ഇതിനാല്‍ ആഹാരം കിട്ടാതെയാണ് ധ്രുവക്കരടികള്‍ ഇല്ലാതാവുക.
പെന്‍ഗ്വിനുകള്‍ – ഇണചേരാനും അടയിരിക്കാനും ഇടമില്ലാതാകുന്നതാവും പെന്‍ഗ്വിനുകളെ വംശനാശത്തിലേക്ക് നയിക്കുക.
പടിഞ്ഞാറന്‍ ഗൊറില്ലകള്‍ – വനനശീകരണം രൂക്ഷമാകുന്നതുകാരണം ആവാസവ്യവസ്ഥ ഇല്ലാതാകുന്നതാണ് പടിഞ്ഞാറന്‍ ഗൊറില്ലകളെ ഇല്ലാതാക്കുന്നത്. മാത്രമല്ല, വലിയ തോതിലുള്ള വേട്ടയാടലും ഇവയെ ഇല്ലാതാക്കുന്നു.
വക്വീറ്റ ഡോള്‍ഫിനുകള്‍ – നിര്‍മിത ബുദ്ധിയുടെ പട്ടികയില്‍ ഏറ്റവും ദുര്‍ബലമായ വര്‍ഗമാണ് ഡോള്‍ഫിന്‍ വര്‍ഗത്തില്‍പെട്ട വക്വീറ്റകള്‍.
ഗോള്‍ഡന്‍ ടോഡ് തവള – കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയുടെ നാശത്തിനുമൊപ്പം മാരകമായ ഫംഗല്‍ ആക്രമണവും കൂടി കാരണമായിരിക്കും ഗോള്‍ഡന്‍ ടോഡ് തവളകളുടെ വംശനാശമെന്നാണ് എ.ഐ. ജെമിനിയുടെ കണ്ടെത്തല്‍.
Discussion about this post