എല്ലാവരും ദീപാവലി ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. ഷോപ്പിംഗ് ആഘോഷമാക്കാനായി ഓൺലൈൻ സൈറ്റുകളെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ, ക്രെഡിറ്റ് കാർഡുകളും പരമാവധി ഉപയോഗിക്കാൻ പറ്റിയ അവസരമാണ് ഈ ദീപാവലി. പല ബാങ്കുകളും ദീപാവലിയോടനുബന്ധിച്ച് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി സീസൺ കളാക്കാനായി ഏതൊക്കെ ബാങ്കുകളാണ് ഓഫറുകൾ നൽകിയിരിക്കുന്നതെന്ന് നോക്കാം…
ഐസിഐസിഐ ബാങ്ക്
ജിയോ മാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, സ്വർണാഭരണങ്ങൾ വാങ്ങുക, എന്നിവിടങ്ങളിലെ ഷോപ്പിംഗിനായി ഐസിഐസിഐ ബാങ്ക് അവരുടെ ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ടുകൾ നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വഴി ജിയോ മാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ, ഓരോ 2500 രൂപയുടെ പർച്ചൈയ്‌സിനും 500 രൂപ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. സൊമാറേഎറായിൽ 599 രൂപക്ക് ഓർഡർ ചെയ്താൽ 50 രൂപ ഡിസ്‌കൗണ്ടും സ്വിഗ്ഗിയിൽ നിന്നുമാണെങ്കിൽ 649 രൂപക്ക് ഓർഡർചെയ്താൽ 50 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും. ഓൺലൈൻ ആയി ഐഫോൺ 16 വാങ്ങുന്നവർക്ക് 6000 രൂപയുടെ ഡിസ്‌കൗണ്ടും സൂറത്ത് ഡയമണ്ടിൽ നിന്നും 2000 രൂപക്ക് വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടും ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നൽകുന്നു.
ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
സ്വർണാഭരണ വിതരണക്കാരായ ടിബിസെഡ് വഴി 50000 രൂപ മുതൽ 99,999 വരെയുള്ള പർച്ചെയ്‌സിന് 2500 മുതൽ 5000 രൂപ വരെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ട് നൽകുന്നു. റിലയൻസ് ഡിജിറ്റലിൽ നിന്നും കുറഞ്ഞത് 10000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങിയാൽ 10 ശതമാനം ഡിസ്‌കൗണ്ടും ആമസോൺ വഴി സാധനം വാങ്ങുന്നവർക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നു. മിന്ത്രയിലെ ഷോപ്പിംഗിന് 250 രൂപയുടെ ഡിസ്‌കൗണ്ടും സ്വഗ്ഗി വഴി ഓഡർ ചെയ്യുമ്പോൾ ബിൽ 749 രൂപക്ക് മുകളിലാണെങ്കിൽ 10 ശതമാനം ഡിസ്‌കൗണ്ടും ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രാവൽ എക്‌സ്പി വഴി ബുക്ക് ചെയ്യുന്ന എല്ലാ ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾക്കും ആഭ്യന്തര യാത്രകൾക്കും 15% ഡിസ്‌കൗണ്ട് വരെ ലഭിക്കും.
എസ് ബി ഐ കാർഡ്
എസ് ബി ഐ ക്രെഡിറ്റ് കാർഡ്‌സ് ഉപയോഗിച്ച് ഐഫോൺ വാങ്ങുമ്പോൾ 10000 രൂപവരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്് സ്വർണാഭരണ വിതരണക്കാരായ തനിഷ്‌ക് വഴി കുറഞ്ഞത് 80,000 രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയാണെങ്കിൽ 4000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഫ്‌ളിപ്കാർട്ട് വഴി വാങ്ങുന്ന സാധനങ്ങൾക്ക് 10% ഡിസ്‌കൗണ്ടും ഉണ്ട്.
Discussion about this post