ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്രം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.
ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശം. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടിമന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250-ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണിയുയര്‍ന്നത്. ഇവയില്‍ ഭൂരിഭാഗവും സാമൂഹികമാധ്യമങ്ങളിലൂടെയുള്ളവയായിരുന്നു.
ഈ വ്യാജബോംബ് ഭീഷണികള്‍ കോടികളുടെ നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്.
Discussion about this post