ന്യൂഡൽഹി: ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട്, തങ്ങളുടെ എതിരാളികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി ഇസ്രായേൽ. സന്ദേശം വളരെ വളരെ വ്യക്തമാണ്. ഇസ്രായേലിന് മിഡിൽ ഈസ്റ്റിലെ ഏത് സ്ഥലത്തും എത്തിച്ചേരാനാകും, അതിനി അടുത്തായാലും വളരെ ദൂരെയായാലും വളരെ കൃത്യതയോടെ, വളരെ വലിയ രീതിയിൽ ഞങ്ങൾ തിരിച്ചടിച്ചിരിക്കും . ‘ഞങ്ങളുമായി കുഴപ്പമുണ്ടാക്കരുത്’ എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്. മിഡ്‌വെസ്റ്റ് ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐ യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലി സൈന്യം സൈനിക സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും മിഡിൽ ഈസ്റ്റിൽ സുരക്ഷയും സമാധാനവും കൊണ്ടുവരാൻ ടെൽ അവീവ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
“അതാണ് ഞങ്ങളും ശത്രുക്കളും തമ്മിലുള്ള വ്യത്യാസം. ഇസ്രായേലിനും ലെബനനുമിടയിലും ഇസ്രായേലിനും ഗാസയ്‌ക്കുമിടയിലും ഇസ്രായേലിനും ഇറാനും ഇടയിൽ സമീപ വർഷങ്ങളിൽ സംഭവിച്ചത് പോലെ ഞങ്ങൾ സൈനിക താവളങ്ങളെയാണ് ലക്‌ഷ്യം വച്ചത്, ഒരിക്കലും സാധാരണക്കാരെയല്ല. ഞങ്ങളുടെ കാഴ്ചപ്പാടിൽ അതൊക്കെ വളരെ മികച്ച ഒരു ഓപ്പറേഷൻ ആയിരിന്നു.
ഞങ്ങളെ ആക്രമിച്ചതിന് ഞങ്ങൾ കൊടുത്തു. ഞങ്ങളെ തിരിച്ച് ആക്രമിക്കാനുള്ള മണ്ടത്തരം ഇറാൻ ചെയ്യില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത് നല്ലതിനാവില്ല കോബി ശോഷാനി പറഞ്ഞു.
Discussion about this post