ശ്രീനഗർ : ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തർത്ത് കളഞ്ഞ് ഇന്ത്യന്‍ സൈന്യത്തിന്റെ റോമിയോ ഫോഴ്സ് സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് (എസ്ഒജി) . പൂഞ്ചിലെ ബല്നോയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടത്തിയത് . ഒളിത്താവളത്തിൽ നിന്ന് രണ്ട് ഗ്രനേഡുകളും മൂന്ന് പാക് കുഴിബോംബുകളും കണ്ടെടുത്തതായി പൂഞ്ച് പോലീസ് പറഞ്ഞു.
അതേസമയം, ഗുൽമാർഗ്, വടക്കൻ കശ്മീരിലെ ബാരാമുള്ള, ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിർ എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിലെ ഭീകരരെ കണ്ടത്താൻ ഇന്ത്യൻ സൈന്യവും പോലീസും തിരച്ചിൽ ശക്തമാക്കി. ഒക്ടോബർ 24 ന് ബാരാമുള്ളയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. അതിൽ രണ്ട് സൈനികരും രണ്ട് സിവിലിയൻ പോർട്ടർമാരും കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ സുരക്ഷാ ഉറപ്പാക്കിയിരിക്കുകയാണ് സുരക്ഷാ സേന.
ഒക്ടോബർ 20 ന് ശ്രീനഗർ-ലേ ദേശീയപാതയിലും ഗന്ദർബാൽ ജില്ലയിലെ തുരങ്ക നിർമ്മാണ സ്ഥലത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ഡോക്ടറും ആറ് നിർമ്മാണ തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.തൊഴിലാളികളും മറ്റ് ജീവനക്കാരും ഗന്ദർബാലിലെ ഗുണ്ടിലുള്ള ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശവാസികളും അല്ലാത്തവരും അടങ്ങുന്ന ഒരു കൂട്ടം തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.
Discussion about this post