ബംഗളൂരു; അനധികൃത ഇരുമ്പയിര് കേസിൽ കോൺഗ്രസ് നാത്വും കാർവാർ എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിലിന് തടവുശിക്ഷ. ആറ് കേസുകളിലായി സതീഷ് സെയിലിന് 42 വർഷം ശിക്ഷ അനുഭവിക്കേണ്ടി വരും. ഓരോ കേസുകളിലും ഏഴ് വർഷം കഠിന തടവാണ് ശിക്ഷ. ഓരോ കേസിലെയും ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന വാചകവും കോടതി ഉത്തരവിൽ ഇല്ല. അതിനാൽ വിധി പ്രകാരം സതീഷ് സെയിലിനും മറ്റ് 6 പേർക്കും 42 വർഷം ജയിലിൽ കിടക്കണ്ടി വരും
ഗൂഢാലോചന, വഞ്ചന, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർചെയ്ത ആറ് കേസുകളിലാണ് ശിക്ഷ. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ടാണ് ശിക്ഷവിധിച്ചത്.
200910 കാലത്ത് ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടികൂടിയ അഞ്ചുലക്ഷം ടൺ ഇരുമ്പയിരിൽ 1.29 ടൺ ഇരുമ്പയിര് പ്രതികൾ ഉടമകളായ ആറ് കമ്പനികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
Discussion about this post