ന്യൂൽഡഹി: ഉത്തർപ്രദേശിൽ ദൃശ്യം മോഡൽ കൊലപാതകം, ജിം ട്രെയിനർ അറസ്റ്റിൽ. നാലുമാസം മുൻപ് കാണാതായ യുവതിയെ കൊല്ലപ്പെടുത്തിയ ശേഷം ‘ദൃശ്യം’ മോഡലിൽ മൃതദേഹം കുഴിച്ചിട്ട ജിം പരിശീലകനാണ് പിടിയിലായത് . ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം നടന്നത്. ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്താണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടത്. അതീവ സുരക്ഷാ മേഖലയിൽ നടന്ന കൃത്യം പൊലീസിന് തന്നെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ ജിം പരിശീലകനായ വിമൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്‌ത്രീ പ്രതിയുടെ ജിമ്മിൽ പപതിവായി പോകാറുണ്ടായിരുന്നു, ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശ്രാവൺ കുമാർ സിങ് വ്യക്തമാക്കി. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാൽ അതിനു ശേഷമാണ് ജിം ട്രെയിനറുടെ വിവാഹം ഉറപ്പിച്ചത്. ഇത് യുവതിക്ക് ഉൾക്കൊള്ളാനായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സ്ത്രീ കൊല്ലപ്പെടുകയുമായിരിന്നു.
എന്നാൽ അതീവ സുരക്ഷയുള്ള വി ഐ പി മേഖലയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരും സിസിടിവി ക്യാമറകളും ഉണ്ട്. എന്നിട്ടും ഇവയുടെ കണ്ണുവെട്ടിച്ചാണ് പ്രതി കൃത്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ വീഴ്ചയെ തുടർന്ന് പാെലീസിനെതിരെ വിമർശനം ഉയരുന്നുണ്ട്. മലയാള സിനിമയായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് വലിയ രീതിയിൽ വിജയിച്ചിരുന്നു. ഹിന്ദിയിൽ അജയ് ദേവ്ഗണാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്











Discussion about this post