പ്രയാഗ്രാജ് (യു.പി.): ഡ്രൈവിങ് സ്കൂളുകളുടെ നിയന്ത്രണവും ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളും പരിഷ്ക്കരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ഈ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിലാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു . 1989-ലെ കേന്ദ്ര മോട്ടോർവാഹന നിയമം സെക്ഷൻ 27 പ്രകാരം കേന്ദ്രസർക്കാറിന് മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി.
2023-ൽ സ്വകാര്യ മോട്ടോർ ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശം നിശ്ചയിച്ച് യു.പി. സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ യു.പി. മോട്ടോർ ട്രെയിനിങ് സ്കൂൾ ഓണേഴ്സ് അസോസിയേഷനും മറ്റു ഏഴുപേരുംചേർന്ന് നൽകിയ റിട്ട് ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത് . സർക്കാർ ഉത്തരവ് ജസ്റ്റിസുമാരായ അഞ്ജനി കുമാർ മിശ്ര, ജയന്ത് ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
Discussion about this post