കാസർകോട് : ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകൾക്ക് കരുത്തേകാൻ ഇനി കാസർകോട് നിന്നുമുള്ള പ്ലൈവുഡ് എത്തും. കാസർകോട് പ്രവർത്തിക്കുന്ന പഞ്ചാബ് കമ്പനിയാണ് വന്ദേഭാരത് റേക്കുകളിലേക്കുള്ള ബർത്ത്, തറ, ടോയ്ലറ്റിനുള്ള വാതിൽ എന്നിവ നിർമ്മിക്കുന്നത്.
ചെന്നൈ ഐസിഎഫിൽ നിർമിക്കുന്ന വന്ദേ ഭാരത് റേക്കുകളിൽ ഉപയോഗിക്കേണ്ട പ്ലൈവുഡ് ബോഡുകളാണ് കാസർകോട് നിർമ്മിക്കുന്നത്. പഞ്ചാബിലെ ഖന്ന ആസ്ഥാനമായിട്ടുള്ള മാഗ്നസ് പ്ലൈവുഡ്‌സ് എന്ന കമ്പനിയാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്.
കാസർകോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ അനന്തപുരം വ്യവസായപാർക്കിലാണ് മാഗ്നസ് പ്ലൈവുഡ്‌സിന്റെ നിർമ്മാണ പ്ലാന്റ് തുടങ്ങിയിട്ടുള്ളത്.
മാഗ്നസ് പ്ലൈവുഡ്സ് ടാറ്റ മോട്ടോഴ്‌സ്, ബിഎസ്എഫ്, ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയ്ക്ക് വേണ്ടിയും പ്ലൈവുഡ് വിതരണം നടത്തുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്റീരിയർ നിർമ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സ്ഥാപനമാണ്. കാലങ്ങളോളം കേടുവരാത്തതും തീപിടിത്തത്തെയും രാസവസ്തുക്കളെയും പ്രതിരോധിക്കുന്ന കംപ്രഗ് പ്ലൈവുഡ്, പ്രീലാമിനേറ്റഡ് ഷീറ്റ്, എൽപി ഷീറ്റ് എന്നിവയെല്ലാമാണ് കാസർകോടുള്ള ഫാക്ടറിയിൽ നിർമ്മിക്കുക.
Discussion about this post