ന്യൂഡൽഹി : ഈ വർഷത്തെ ദീപാവലി പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ ആദ്യമായി ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് എന്ന് മോദി പറഞ്ഞു.
എല്ലാ പൗരൻമാർക്കും ഞാൻ ധന്തേരസ് ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ നേരുന്നു. രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ ദീപാവലി ആഷോഷിക്കാൻ ഒരുങ്ങുകയാണ്. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
അതേസമയം ദീപാവലി ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ. രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലിയാണ് ഗംഭീരമാക്കാൻ ഒരുക്കുന്നത്. സരയൂ നദിക്കരയിൽ ദീപാവലി ദിവസം 28 ലക്ഷം മൺചെരാതുകൾ കത്തിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പുഷ്പാലങ്കാരങ്ങളും നടത്തും.
ഒക്ടോബർ 30 ന് വൈകുന്നേരമായിരിക്കും വിളക്ക് കൊളുത്തുക. ദർശനത്തിനായി ഒക്ടോബർ 29 മുതൽ നവംബർ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും
Discussion about this post