മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. ഇതു സംബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ സ്പീഡ് ബ്രേക്കറാണ് ഇങ്ങനെ വ്യാപകമായി അപകടം സൃഷ്ടിക്കുന്നത്.
വാഹനങ്ങള്‍ വലിയ വേഗത്തില്‍ പോകുന്ന ഈ പാതയില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്ളക്ടറുകളോ ഇല്ലാതെയാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വേഗതയില്‍ ഇവിടെയെത്തുന്ന വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ തട്ടി വായുവില്‍ ഉയര്‍ന്ന് റോഡില്‍ വന്നിടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഒരു വെളുത്ത ബിഎംഡബ്ല്യു കാര്‍ വേഗത്തിലെത്തി ഈ സ്പീഡ് ബ്രേക്കര്‍ ശ്രദ്ധയില്‍പ്പെടാതെ അതില്‍ തട്ടി ഉയര്‍ന്ന് റോഡില്‍ പതിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്ഏകദേശം മൂന്നടിയോളം വായുവില്‍ ഉയര്‍ന്ന കാര്‍ 15 അടി അകലെയെത്തിയാണ് റോഡില്‍ പതിക്കുന്നത്.
വാഹനത്തിന്റെ പിന്‍ ബമ്പര്‍ റോഡില്‍ ഉരയുന്നതും ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ വരുന്ന രണ്ട് ട്രക്കുകളും സമാനരീതിയില്‍ അപടകത്തെ മുന്നില്‍ കാണുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ട് ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Discussion about this post