തിരുവനന്തപുരം: പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇതോടെ യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാനുള്ള അവസരവും എത്തി.
കേരളത്തിലെ 14 ജില്ലകളിലുമായുള്ള 2959 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ച് തുടങ്ങാം. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെയാണ് ഓപ്ഷനായി നൽകാൻ കഴിയുക.
കമ്പനികൾക്ക് ഇൻറേൺഷിപ്പ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം അവസാനിച്ചോൾ കൂടുതൽ ഒഴിവുകൾ എറണാകുളം ജില്ലയിലാണ് 1167 അവസരങ്ങൾ ആണ് ഇവിടെ.
501 അസരങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാമതുള്ളത്. മലപ്പുറം – 266, കോഴിക്കോട് – 210, കോട്ടയം – 184, തൃശൂർ – 172, കൊല്ലം – 116, ആലപ്പുഴ – 106, പാലക്കാട് – 64, കാസർകോട് – 63, കണ്ണൂർ – 60, വയനാട് – 20, പത്തനംതിട്ട – 16, ഇടുക്കി – 14 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകൾ.
21നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് പിഎം ഇൻറേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് പദ്ധതിയിൽ അംഗത്വം നൽകുക. ഡിസംബർ രണ്ടിനാണ് ആദ്യഘട്ട ഇൻറേൺഷിപ്പ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ 800 കോടി മുടക്കും. ആധാർ അടിസ്ഥാനമാക്കിയാണ് സ്‌കീമിലേക്ക് രജിസ്ട്രേഷൻ നടത്തുന്നത്.
Discussion about this post