ന്യൂഡൽഹി : പലസ്തീൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും കേന്ദ്ര സർക്കാർ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രൺധീർ ജെയ്‌സ്വാളാണ് ദുരിതാശ്വാസ സാമഗ്രികൾ അയച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഇന്ത്യ അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി വഴിയാണ് മരുന്നുകളും ഭക്ഷണ സാധനങ്ങളുമടങ്ങുന്ന 30 ടൺ അവശ്യ വസ്തുക്കൾ കൈമാറിയത്.
മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ രണ്ടാമതും പലസ്തീനിലേക്ക് ആവശ്യസാധനങ്ങൾ എത്തിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പലസ്തീനിലേക്കുള്ള 30 ടൺ ആവശ്യസാധനങ്ങൾ കൈമാറിയത്.
Discussion about this post