ചിറ്റൂർ: പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ഇതിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറയിൽ സി.പി.എം പ്രവർത്തക കൺവെൻഷൻ. കൊഴിഞ്ഞാമ്പാറ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്റുമായ എം.സതീഷിന്റ നേതൃത്വത്തിൽ നടന്നു. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെയാണ് ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്. പാർട്ടിയിൽ കാലങ്ങളായി സജീവമായി പ്രവർത്തിക്കുന്നവരെ തഴയുകയാണെന്നും അതേസമയം കോൺഗ്രസിൽ നിന്ന് വന്ന ആളുകൾക്ക് അനർഹമായി പരിഗണന നൽകുന്നുവെന്നുമാണ് സതീഷ് ആരോപിക്കുന്നത്.
പാർട്ടി സംവിധാനങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്ന അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയും സാധാരണ പ്രവർത്തകരോട് ഇടപെടുന്നത് അനുവദിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് അടിമകളായി തുടരാൻ സാധിക്കില്ലെന്നും സതീഷ് വ്യക്തമാക്കി.
സ്വകാര്യ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 500 ഓളം പേർ പങ്കെടുത്തു. കൂടാതെ കൊഴിഞ്ഞാമ്പാറ ലോക്കൽ കമ്മിറ്റി രണ്ടിലെ 35 അംഗ ബ്രാഞ്ച് സെക്രട്ടറിമാരിൽ 28 പേർ യോഗത്തിൽ പങ്കെടുത്തതും ശ്രദ്ധേയമായി.









Discussion about this post