വൃത്തിയും ശുചിത്വവും മനുഷ്യന്റെ ജീവിതത്തിൽ അത്യാവശ്യമായ കാര്യമാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വും ഇല്ലെങ്കിൽ നമ്മുടെ കാര്യങ്ങൾ പരിങ്ങലിലാവും.പ്രാചീനകാലം മുതൽക്കേ ശുചിത്വകാര്യങ്ങളിൽ വളരെ ശ്രദ്ധപതിപ്പിക്കുന്നയാളുകളാണ് നമ്മൾ മനുഷ്യർ. ശുചിത്വം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ആരോഗ്യത്തോടെയിരിക്കാനുള്ള ഒരു പ്രധാനമാർഗമാണ് വൃത്തി. ശുദ്ധിയുള്ളവരായിരിക്കുക എന്നത് ആത്മവിശ്വാസത്തിന്റെ കൂടി പ്രധാനഭാഗമാണ്.
എന്നാൽ ഇപ്പോഴിതാ വൃത്തി അൽപ്പം കൂടിപോയവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരിപടർത്തുകയാണ്. രണ്ട് വീഡിയോകളാണ് ഉള്ളത്.ഒന്നിൽ ഒരു സ്ത്രീ വീട്ടിലെ ഫാൻ ഊരി താഴെ വച്ച് അതിൽ പൈപ്പ് വച്ച് വെള്ളമൊഴിച്ച് സോപ്പ് തേച്ച് കഴുകുന്നു. മറ്റേതിലാകട്ടെ മരവും പ്ലൈവുഡും ഉപയോഗിച്ച് നിർമ്മിച്ച വീട്ടിലെ കട്ടിൽ ഓസ് ഉപയോഗിച്ച് വെള്ളമൊഴിച്ചാണ് കഴുകുന്നത്. ഇലക്ട്രിക് സാധനങ്ങളും മരത്തിന്റെ ഉപകരണങ്ങളും വെള്ളം വീണാൽ ഷോട്ടാകാനും പൂക്കാനും സാധ്യത ഏറെയുള്ളതിനാൽ ഇത് ചെയ്യരുതെന്ന് എല്ലാവർക്കും അറിയാം എന്നാൽ ഇതൊന്നും ഒരു പ്രശ്‌നമേയല്ലാ എന്ന രീതിയിലാണ് സ്ത്രീകളുടെ വൃത്തിയാക്കൽ.
നിരവധി പേരാണ് വീഡിയോക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. മലയാളത്തിലെ വളരെ പ്രശസ്തമായ സീരിയലായ ചന്ദനമഴയിലെ ഒരു രംഗം ഓർമ്മ വരുന്നു എന്ന് പോലും ആളുകൾ കമന്റിടുന്നു. ആ സീരിയയിൽ മരുമകൾ കഥാപാത്രമായ അമൃത അജ്ഞത കൊണ്ട് ലാപ്‌ടോപ്പും ഹാർഡ് ഡിസ്‌കും വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയത് ആ കാലത്ത് വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. രണ്ട് ദിവസം മുമ്പ് പങ്കുവച്ച വീഡിയോ ഒന്നരക്കോടിക്ക് മേലെ ആളുകളാണ് കണ്ടത്. മൂന്ന് ലക്ഷം പേർ വീഡിയോ ലൈക്ക്
Discussion about this post