അഞ്ച് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വരയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ഗവേഷകരെ കുഴക്കുന്നത്. 1871ലാണ് ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം ഈജിപ്തിലെ കല്ലറയില്‍നിന്നു കണ്ടെത്തിയത് . ഈജിപ്ഷ്യന്‍ രാജകുമാരനായ നെഫര്‍മാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വര്‍ഷം പഴക്കമുള്ള കല്ലറയില്‍ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. വളരെ വിചിത്രമായ വാത്തക്കോഴികളാണ് ഈ ചിത്രത്തിലുള്ളത്. എതായാലും ഈ ചിത്രത്തിലുള്ള പക്ഷികള്‍ ഇപ്പോള്‍ ഭൂമിയിലില്ല. മെയ്ഡം വാത്തകോഴികളാണെന്നാണ് ഇത് അറിയപ്പെടുന്നത്.
ശില്‍പകലയും ചിത്രകലയും ഒരുമിച്ചു പ്രയോഗിക്കപ്പെട്ട ഒന്നായിരുന്നു ഈ ചിത്രം. കുഴച്ചുണക്കിയ കളിമണ്ണില്‍ ചിത്രം കൊത്തിവച്ച ശേഷം പുരാതന കാലത്തെ ചായക്കൂട്ടുകള്‍ പ്രയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്.
മുഖത്ത് ചുവപ്പ്, കറുപ്പ്, വെള്ള കലകളും ചാര നിറത്തില്‍ വെള്ള അടയാളങ്ങളുള്ള ചിറകുകളും നെഞ്ചിന്റെ ഭാഗത്ത് ചുവന്ന തൂവലുകള്‍ തിങ്ങിനിറഞ്ഞ ഘടനയും മെയ്ഡമിലെ വാത്തക്കോഴികള്‍ക്കുണ്ട്. എന്നാല്‍ ജന്തുശാസ്ത്രപരമായി ഇവയെക്കുറിച്ച് വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. ഈ വിഭാഗത്തിലുള്ള വാത്തക്കോഴികള്‍ ഇന്നു നിലവിലില്ല. പിന്നെങ്ങനെയാണ് ഇവ കല്ലറയിലെ ചിത്രത്തിലെത്തയതെങ്ങനെ ഈജിപ്തിലെ പുരാതന കലാകാരന്മാര്‍ പലപ്പോഴും സ്വാതന്ത്ര്യമെടുത്ത് ഇല്ലാത്ത കാര്യങ്ങള്‍ വരയ്ക്കാറുണ്ട്. ഇങ്ങനെയാകാമെന്നായിരുന്നു പൊതുധാരണ. ഇപ്പോഴിതാ വ്യത്യസ്ത അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്
ഇന്നത്തെപ്പോലെ ഈജിപ്ത് ഒരു ഉഷ്ണമേഖലയായിരുന്നില്ലത്രേ. വളരെ വമ്പിച്ച സസ്യ, ജൈവ വൈവിധ്യം ഇവിടെ നിലനിന്നിരുന്നു.ആ വൈവിധ്യത്തിന്റെ തെളിവുകളാണ് ചിത്രങ്ങളായി പല കല്ലറകളിലുമുള്ളത്. ഇന്നത്തെ കാലത്തെ കന്നുകാലികളുടെ പൂര്‍വിക വംശമായ ഓറോച്ച്, ഇന്നില്ലാത്ത വിവിധ തരം മാനുകള്‍,കഴുതകള്‍, ഒരുകാലത്തുണ്ടായിരുന്നതും പിന്നീട് മറഞ്ഞതുമായ ഒരു പക്ഷിയാണ് ഇതെന്നാണ് പല ഗവേഷകരും ഇപ്പോള്‍ വാദിക്കുന്നത് ഇത് തെളിയിക്കാനുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post