ജെ.എന്‍.യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഇടതു തീവ്രസംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവാണ് ഉമര്‍ ഖാലിദ്. ഉമര്‍ ഇപ്പോള്‍ ഒളിവിലാണ്. പാക്ക് ഭീകരസംഘടനയായ ജെയ്ഷ ഇ മുഹമ്മദ് അനുകൂലിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഉമര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. അതേസമയം ഏറെ ദുരൂഹമാണ് ഉമറിന്റെ പ്രവര്‍ത്തനമെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഉമറിന് പാസ്‌പോര്‍ട്ടില്ലെന്ന് ഉമറിന്റെ കുടുംബവും വ്യക്തമാക്കി. അഫ്‌സല്‍ ഗുരു അനുസ്മരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഉമറിന്റെ നേതൃത്വത്തില്‍ ഡി.എസ്.യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതാണ് പിന്നീട് വിവാദത്തില്‍ കലാശിച്ചത്.
ഉമറിന്റെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരി 6 മുതല്‍ ഫെബ്രുവരി 9 വരെ തുടര്‍ച്ചായായി ഡെല്‍ഹിയ്ക്ക് പുറത്തേയ്ക്ക് കോളുകള്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉമര്‍ ഖാലിദ് മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിലും ദൈവ വിശ്വാസിയല്ല. സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് ഉമര്‍. എം.എയും എം.ഫിലും ചെയ്തതും ജെ.എന്‍.യുവില്‍ തന്നെയാണ്.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ് ദേശസുരക്ഷയ്ക്കു ഭീഷണിയാകുന്ന ശക്തികളുമായാണ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ചരിത്രഗവേഷണ വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദ് വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍. ഇല്യാസ്. ഇപ്പോള്‍ ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള കുടുംബമാണ് ഇവരുടേത്.
ഐ.എസ് മാവോയിസ്റ്റ് ബന്ധമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് സര്‍വ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനുമതിയാണ് പ്രവര്‍ത്തനം രാജ്യദ്രോഹ തലത്തിലേക്കുയര്‍ത്തിയത്. നക്‌സല്‍ വിദ്യാര്‍ഥി സംഘടനയായി രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) വഴിയാണ് രാജ്യദ്രോഹ ശക്തികള്‍ കാമ്പസില്‍ നുഴഞ്ഞുകയറിയത്. തുടര്‍ന്ന് വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പഠനത്തിനായി കാമ്പസിലെത്തിയ വിദ്യാര്‍ഥികളുടെ സ്വാധീനത്തിലൂടെ ഐ.എസ്. കാമ്പസില്‍ തീവ്ര രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിത്തുപാകി. രാജ്യത്തിന്റെ നിയമവ്യവസ്ഥയേയും അഖണ്ഡതയേയും എതിര്‍ക്കുന്നതില്‍ തീവ്രത പോരെന്നു ചൂണ്ടികാട്ടിയാണ് അടുത്തിടെ ഉമര്‍ ഖാലിദ് ഡി.എസ്.യു. വിട്ട് സ്വതന്ത്ര പ്രവര്‍ത്തനം തുടങ്ങിയത്.
മുന്‍ സിമി നേതാവായ പിതാവിന്റെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്ന് ഖാലിദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഉമര്‍ ഖാലിദിലൂടെ ഐ.എസ്. പ്രവര്‍ത്തനം കാമ്പസിനകത്ത് ശക്തമാക്കിയി പോലീസും വ്യക്തമാക്കുന്നു. വിദ്യാഥികള്‍ക്കിടയില്‍ നക്‌സല്‍ പ്രവര്‍ത്തനം നടത്തുന്ന ഡി.എസ്.യു ഇപ്പോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. തീവ്രനിലപാടുകാരായ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗത്തെ ഉമര്‍ ഖാലിദ് തന്റെ സ്വാധീന വലയത്തിലാക്കി ഐ.എസ്. അനുകൂല പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്മ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനുമായി ഇത്തരം കൂട്ടായ്മകള്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. ഈ കൂട്ടായ്മയുടെ ഭാഗമായി നക്‌സല്‍ സംഘടനകളും ചേര്‍ന്നതോടെയാണ് കാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. ഇത്തരം സംഘങ്ങളെ ഏകോപിപ്പിക്കുന്ന ചുമതലയായിരുന്നു ഉമര്‍ ഖാലിദിന്. നീണ്ടകാലത്തെ ആസൂത്രണത്തിനുശേഷമാണ് ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്താന്‍ സംഘം തീരുമാനിച്ചത്.
ഇന്ത്യയിലെ മറ്റു യൂണിേവഴ്‌സിറ്റികളിലും ഇതിനൊപ്പം ഇന്ത്യാവിരുദ്ധ പ്രചാരണം നടത്താനുള്ള ആസുത്രണം നടന്നിരുന്നെന്നും പോലീസ് കണ്ടെത്തി.
Discussion about this post