ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രക്ഷോഭവുമായി രംഗത്ത് വന്ന് തകർച്ചയിലേക്ക് പോയ മാലിദ്വീപിന്റെ മാതൃകയിലേക്ക് വീണ് ബംഗ്ലാദേശ്. അദാനി ഗ്രൂപ് വൈദ്യുതി വിതരണം വെട്ടിക്കുറച്ചതോടെ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. 170 മില്ല്യണ്‍ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും നല്‍കാന്‍ കമ്പനി തയ്യാറായില്ല.
1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് നല്‍കികൊണ്ടിരുന്നത്.അദാനി ഗ്രൂപ്പ് വിതരണം കുറച്ചതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്.
ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകൾ ഒക്കെ പുനഃ പരിശോധിക്കും എന്ന് മുഹമ്മദ് യൂനുസ് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നിലവിൽ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതിക്ക് അദാനിയുടെ കാലു പിടിക്കേണ്ട അവസ്ഥയിലാണ് ബംഗ്ലാദേശ്.
Discussion about this post