ഹൈദരാബാദ് : മൂന്നു വയസകാരിയെ ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 22 കാരനാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തിരുപ്പതിയിലാണ് സംഭവം.
കുട്ടിയുടെ അയൽപകത്താണ് യുവാവ് താമസിക്കുന്നത്. ചോക്ലേറ്റ് കാണിച്ച് ആളൊഴിഞ്ഞ പറമ്പിലേക്ക് കുട്ടിയെ വിളിച്ച് വരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. മരിച്ചെന്ന് മനസിലായതോടെ കുട്ടിയെ കുഴിച്ചിടുകയായിരുന്നു.
കുറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായപ്പോഴാണ് അന്വേഷിച്ചു തുടങ്ങിയത്. വീട്ടിലും പരിസരത്തും അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി എന്ന് പോലീസ് അറിയിച്ചു.
Discussion about this post