ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡിന്റെ ഭാഗത്ത് വന്‍ ശബ്ദമുയര്‍ന്നതിനെ തുടര്‍ന്നുണ്ടായത് നാടകീയ സംഭവങ്ങള്‍.
ഒക്ടോബര്‍ 31 നാണ് സംഭവം. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടി വന്നത്. ബ്യൂണസ് ഐറിസില്‍ നിന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ യാത്രക്കാരുടെ ബാഗുകള്‍ സൂക്ഷിച്ച ഭാഗത്ത് നിന്ന് ചെറിയ രീതിയിലുള്ള തട്ടും മുട്ടും കേള്‍ക്കാന്‍ തുടങ്ങിയത്.
ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. പിന്നാലെ തിരിച്ചിറക്കിയ വിമാനത്തില്‍ സുരക്ഷാപരിശോധന നടത്തിയത് സൈന്യമാണ്. കാര്‍ഗോ ഹോള്‍ഡില്‍ അരിച്ച് പെറുക്കിയുള്ള പരിശോധനയില്‍ കണ്ടെത്തിയത് ഒരു വിമാനത്താവള ജീവനക്കാരനെയായിരുന്നു.
തിരിച്ചിറക്കിയ വിമാനത്തിന്റെ തുറന്ന ഡോറിലൂടെ വിമാനത്തിലേക്ക് ആയുധധാരികളായ സൈനികര്‍ കയറി. ഇതിന് പിന്നാലെയാണ് ബാഗുകള്‍ വച്ചിരുന്ന ഭാഗത്ത് പരിശോധന തുടങ്ങിയത്. ഈ സമയത്താണ് കാര്‍ഗോ ഭാഗത്ത് നിന്ന് വിമാനത്താവള ജീവനക്കാരനെ കണ്ടെത്തിയത്.
കണ്‍വേയര്‍ ബെല്‍റ്റിലൂടെ ബാഗുകള്‍ നിറയ്ക്കുന്ന കാര്‍ഗോ ഭാഗത്ത് ജീവനക്കാരന്‍ എങ്ങനെയാണ് എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബോയിംഗ് 777 300 ഇ ആര്‍ വിമാനത്തിലാണ് സംഭവം. ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ പേരുകേട്ടതാണ് ബോയിംഗ് 777 വിമാനങ്ങള്‍. സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. കണ്‍വേയര്‍ ബെല്‍റ്റിന് സമീപം അശ്രദ്ധമായി നിന്ന് ജീവനക്കാരന്‍ ഇതിനുള്ളിലേക്ക് വീണുപോവുകയും കുടുങ്ങുകയും ചെയ്തുവെന്നാണ് പ്രാഥമിക നിരീക്ഷണം. രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇദ്ദേഹം ബാഗുകളുടെ ഭാഗങ്ങള്‍ വച്ച് ഇടിച്ച് വലിയ രീതിയിലുള്ള ശബ്ദമുണ്ടാക്കിയത്.
Discussion about this post