വാഷിങ്ടണ്‍: വായുമലിനീകരണം കുട്ടികളില്‍ മാരക പ്രത്യാഘാതമുണ്ടാക്കുമെന്ന ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തല്‍ ശരിവെച്ച് പുതിയ പഠനം. തലച്ചോറില്‍ മാത്രമല്ല മറ്റ് പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തിലും ഇത് വ്യക്തമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് വിദേശപഠനം വ്യക്തമാക്കുന്നത്. മുമ്പ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ഇന്ത്യയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.. ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന പരിണിതഫലങ്ങളാണ് ഇത് കുട്ടികളുടെ തലച്ചോറില്‍ സൃഷ്ടിക്കുകയെന്നായിരുന്നു ഈ ഇന്ത്യന്‍ ഗവേഷകരുടെ പക്ഷം.
അന്തരീക്ഷത്തിലെ തീരെ ചെറിയ പാര്‍ട്ടിക്കിളുകളാണ് ഏറ്റവും അപകടകാരി. ഇതുവരെ നടന്നിട്ടുള്ള പഠനങ്ങളിലൊന്നും അന്തരീക്ഷമലിനീകരണവും കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വികസനവുമായുള്ള ബന്ധം കണ്ടുപിടിച്ചിരുന്നില്ല. കുഞ്ഞുങ്ങളില്‍ തലച്ചോറിന്റെ വളര്‍ച്ച ഏറ്റവുമധികം നടക്കുന്ന സമയത്ത് എല്ലാവിധത്തിലുള്ള ടോക്സിനുകളോടും സെന്‍സിറ്റീവായിരിക്കും. ഇത് എടുത്തുകാട്ടുന്ന ആദ്യത്തെ പഠനം തങ്ങളുടേതാണെന്നും ഇന്ത്യന്‍ ഗവേഷകര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലാണ് സംഘം ഗവേഷണം നടത്തിയത്. ഗ്രാമപ്രദേശങ്ങളിലെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് എത്തരത്തിലാണ് വായുവിന്റെ ഗുണനിലവാരം തങ്ങളുടെ കുട്ടികളുടെ വൈജ്ഞാനികവളര്‍ച്ചയെ സ്വാധീനിച്ചതെന്ന് പഠിക്കുകയായിരുന്നു ഗവേഷണലക്ഷ്യം. ലക്‌നൗവിലുള്ള കമ്മ്യൂണിറ്റി എംപവര്‍മെന്റ് ലാബുമായി സഹകരിച്ചാണ് ഇത്തരമൊരു ശാസ്ത്രപരീക്ഷണം നടത്തിയത്.
2017 ഒക്ടോബര്‍ മുതല്‍ 2019 ജൂണ്‍വരെയുള്ള കാലയളവില്‍ 215 കുട്ടികള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത കൊഗ്‌നീഷന്‍ ടാസ്‌ക്കുകളിലൂടെ കുട്ടികളിലെ വിഷ്വല്‍ വര്‍ക്കിങ് മെമ്മറിയും വിഷ്വല്‍ പ്രോസസിങ് സ്പീഡും വിലയിരുത്തി.
Discussion about this post