ഗുരുത്വാകര്‍ഷണ ബലമാണ് ഭൂമിയിലെ എല്ലാവസ്തുക്കളെയും യഥാസ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതെന്ന് നമുക്കറിയാം. ഭാരം അനുഭവപ്പെടുന്നതും അതുകൊണ്ട് തന്നെ എന്നാല്‍ വെറും അഞ്ചു നിമിഷത്തേക്ക് ഈ ഗുരുത്വാകര്‍ഷണ ബലം ഇല്ലാതായാല്‍ എന്താണ് സംഭവിക്കുക. നമുക്ക് നോക്കാം.
നിസ്സാരമായി അഞ്ചുനിമിഷത്തേക്ക് ഗുരുത്വാകര്‍ഷണം ഇല്ലാതായാല്‍ എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ ഭൂമിയിലെ ജീവന്‍ തന്നെ തുടച്ചുനീക്കാന്‍ ഈ അഞ്ചു നിമിഷങ്ങള്‍ തന്നെ ധാരാളം.
എത്രവലിയ ഭാരമുള്ള വസ്തുവായാലും ഗ്രാവിറ്റിയുടെ അഭാവത്തില്‍ അതിന്റെ ഭാരം പൂര്‍ണ്ണമായും ഇല്ലാതാവുകയും അത് അന്തരീക്ഷത്തില്‍ നിലയില്ലാതെ ഒഴുകുകയും ചെയ്യും. ഇത് മനുഷ്യരുടയും കാര്യത്തില്‍ ബാധകമാണ്.
എന്നാല്‍ ഇത് ബഹിരാകാശത്തേത് പോലെ ആകണമെന്നില്ല. ഭൂമിയില്‍ ഇതു സംഭവിക്കുമ്പോള്‍ വസ്തുക്കള്‍ മലക്കം മറിയുന്നതിനും വലിയ വേഗതയില്‍ സഞ്ചരിക്കുന്നതിനും സാധ്യതയുണ്ട്. കാരണം ഭൂമി കറങ്ങുകയാണല്ലോ. ഈ വേഗത നമുക്ക് അനുഭവപ്പെട്ടുതുടങ്ങും.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് വായു, വെള്ളം എന്നിവ മാത്രമല്ല അന്തരീക്ഷമുള്‍പ്പെടെ വലിച്ചു നീക്കപ്പെടും. ഇത് കണ്ണടച്ചു തുറക്കുംമുമ്പ് സംഭവിക്കുന്ന പ്രതിഭാസമാണ്. വായുവിന്റെ പെട്ടെന്നുള്ള അഭാവത്തില്‍ സകല ജീവജാലങ്ങളുടെയും ചെവി നിമിഷ നേരം കൊണ്ട് തകര്‍ന്നു പോവുകയും ചെയ്യും.
വായുവിന്റെ അഭാവം സംഭവിച്ചുകഴിഞ്ഞതിനാല്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പറക്കും. കാരണം കോണ്‍ക്രീറ്റിനെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത് ഓക്‌സിജനാണ്. ജലം ഹൈഡ്രജന്‍ ഗ്യാസ് മാത്രമായിത്തീരും അതുള്ളില്‍ എത്തുന്നതോടെ ഓരോ കോശങ്ങളും പൊട്ടിത്തെറിക്കും.









Discussion about this post