ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സിനിമാ പ്രോമികൾക്കിടയിലെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. സിനിമയക്ക് പുറത്തുള്ള വേദികളിലും സിനിമയിലേത് പോലെ തന്നെയുള്ള ഹീറോ പരിവേഷം നിലനിർത്തുന്ന താരമാണ് ഷാരൂഖ് ഖാൻ. തന്റെ ആരാധകരോട് അടുത്തിടപഴകാൻ ഷാരൂഖിന് എപ്പോഴും വലിയ താത്പര്യമാണ്.
കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാൻ തന്റെ 59-ാം ജന്മദിനം ആഘോഷിച്ചത്. വകുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. ജന്മദിനത്തോടനുബന്ധിച്ച് ഷാരൂഖിന്റെ ബാന്ദ്രയിലെ ഫാൻസ് ക്ലബ്ബുകൾ ചേർന്ന് എസ്ആർകെ ഡേ എന്ന പേരിൽ ഒരു പരിപാടി നടത്തിയിരുന്നു. അന്ന് തന്റെ ആരാധകരോട് ഷാരൂഖ് ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു.
നീണ്ട നാളുകളായി തന്നിലുണ്ടായിരുന്ന ചില ദുശീലങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് ഷാരൂഖ് ഖാൻ ആരാധകരോട് പറഞ്ഞു. താൻ പുകവലി നിർത്തിയെന്ന് താരം പറഞ്ഞു. പൂർണമായും പുകവലി നിർത്തുക എന്നത് എളുപ്പമായിരുന്നില്ല. ഈ ശീലം നിർത്തുന്ന സമയത്ത് ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് താൻ ഒരിക്കലും കരുതിയില്ല. എങ്കിലും ഇത് ശരിയാവുമെന്ന് തന്നെയാണ് കരുതുന്നത്.
ഒരു ദിവസം നൂറോളം സിഗററ്റുകൾ വലിക്കുന്ന വ്യക്തിയാണ് താനെന്ന് ഷാരൂഖ് ഖാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. താൻ വെള്ളം കുടിക്കാറില്ല. പകരം കോഫി കുടിക്കും. ഒരു ദിവസം 30 കപ്പ് ബ്ലാക്ക് കോഫി വരെ താൻ കുടിക്കാറുണ്ടെന്നും ഷാരൂഖ് പറഞ്ഞിട്ടുണ്ട്. എപ്പോഴും ഫിറ്റ്‌നെസിൽ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ് ഷാരൂഖ് എങ്കിലും താരത്തിന്റെ ലൈഫ്‌സ്‌റ്റൈൽ വളരെ മോശമാണെന്ന് ആരാധകർ പറയാറുണ്ട്.
Discussion about this post