ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത പോലീസ് സമൻസ് അയച്ചു.കേസിലെ പ്രതിയും സിദ്ധരാമയ്യയുടെ ഭാര്യയുമായ പാർവതി ബിഎമ്മിനെ ഒക്ടോബർ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു.
മൈസൂർ ലോകായുക്ത മുഡ സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ടെന്നും . നവംബർ ആറിന് ഞാൻ മൈസൂർ ലോകായുക്തയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി തന്നെ മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂർ ഡെവലപ്മെന്റ് അതോറിറ്റി അന്യായമായി സ്ഥലം അനുവദിച്ചു എന്നാണ് കേസ്. അവരിൽ നിന്നും മുഡ കൈവശപ്പെടുത്തിയ അവികസിത ഭൂമിക്ക് പകരമാണിത് എന്നായിരുന്നു മൈസൂർ ഡെവോലോപ്മെന്റ് അതോറിറ്റിയുടെ വാദം.
എന്നാൽ മുഡ പർവതിയിൽ നിന്നും സ്വീകരിച്ച മൈസൂരു താലൂക്കിലെ കസബ ഹോബ്ലിയിലെ കസാരെ വില്ലേജിലെ സർവേ നമ്പർ 464-ലെ ഈ 3.16 ഏക്കർ ഭൂമിയിൽ പാർവതിക്ക് നിയമപരമായ അവകാശമില്ലെന്നാണ് ആരോപണം.
വിവാദമായതോടെ അനുവദിച്ച പ്ലോട്ടുകൾ മുഡയ്ക്ക് തിരികെ നൽകുന്നതായി പാർവതി അറിയിച്ചിരുന്നു.
സിദ്ധരാമയ്യ, ഭാര്യ, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവർക്കെതിരെയാണ് സെപ്തംബർ 27 ന് മൈസൂരിലെ ലോകായുക്ത എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഒക്‌ടോബർ 29ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഡ മുൻ കമ്മീഷണർ ഡി ബി നടേഷിനെ ചോദ്യം ചെയ്തിരുന്നു.
Discussion about this post