കൊച്ചി: സി.പി. എം വൈപ്പിൻ ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ് പ്രസിഡന്റ്റുമായ എൻ. സി മോഹനൻ സ്ഥാനങ്ങൾ രാജിവെച്ചു. ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലോക്കൽ സെക്രെട്ടറിക്കെതിരെ ഇദ്ദേഹം നിലപാടെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായി ലോക്കൽ സമ്മേളനത്തിൽ തന്നെ അവഹേളിച്ചു എന്നാണ് മോഹനനൻ ആരോപിച്ചു.വെളിപ്പെടുത്തിയത്
അതേസമയം 39 കൊല്ലമായുള്ള പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും മോഹനൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ മോഹനനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. നേരത്തെ പാലക്കാടും സമാനമായ പ്രതിഷേധം സി പി എമ്മിനെതിരെ ഉണ്ടായിരിന്നു. നേതൃത്വം ഏകാധിപത്യ പ്രവണത കാണിക്കുന്നു എന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ ആരോപണം.
Discussion about this post