Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

by Brave India Desk
May 9, 2026, 04:19 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കവടിയാർ – കുറവൻകോണം റോഡിലുണ്ടായ ഭീകരമായ വാഹനാപകടം കേരളത്തിന്റെ മനസാക്ഷിയെ വീണ്ടും ചോദ്യം ചെയ്യുന്നു. നിയന്ത്രണം വിട്ട കാർ എട്ടോളം പേരെയും രണ്ട് ബൈക്കുകളെയും ഇടിച്ച് തെറിപ്പിച്ച നടുക്കുന്ന കാഴ്ചയ്ക്ക് സാക്ഷികളായവർ പുലർത്തിയ നിസ്സംഗതയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. അപകടം നടന്ന് 15 മിനിറ്റിലധികം കഴിഞ്ഞിട്ടും ചോരയിൽ കുളിച്ച് കിടന്നവരെ ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല എന്ന ഖേദകരമായ അവസ്ഥയാണ് ഇവിടെ കണ്ടത്. ഈ നിർണ്ണായക ഘട്ടത്തിലാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രക്ഷകനായി എത്തിയത്.

അനുജന്റെ വീട്ടിലേക്ക് പോകുകയായിരുന്ന സന്ദീപ് വാചസ്പതി ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപകട വിവരം അറിയുന്നത്. കാറിൽ നിന്നിറങ്ങി അപകടസ്ഥലത്തേക്ക് ഓടിയെത്തിയ അദ്ദേഹം കണ്ടത് നടുക്കുന്ന കാഴ്ചകളാണ്. മൂന്ന് കാറുകളും സ്കൂട്ടറും തകർന്നു കിടക്കുന്നു. മരിച്ച നൗഷിജയടക്കം ചോരയിൽ കുളിച്ച് റോഡിൽ കിടന്നിട്ടും സഹായത്തിനായി സമീപിച്ച പലരും മുഖം തിരിക്കുകയായിരുന്നുവെന്ന് സന്ദീപ് വേദനയോടെ ഓർക്കുന്നു. പരിക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സന്ദീപ് ശ്രമിച്ചെങ്കിലും റോഡരികിൽ കാറുകൾ നിർത്തിയിട്ട് “കാഴ്ച” കാണാൻ പോയവരുടെ നിരുത്തരവാദിത്തം വലിയ തടസ്സമായി. ഈ കാറുകൾ മാറ്റിക്കാനായി മാത്രം വിലപ്പെട്ട 5 മിനിറ്റോളം നഷ്ടപ്പെട്ടു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഒടുവിൽ ഏറെ പണിപ്പെട്ട് ട്രാഫിക് ബ്ലോക്ക് മറികടന്ന് നൗഷിജയെയും അലി അക്ബറെയും എസ് യു ടി ആശുപത്രിയിലേക്ക് എത്തിച്ചു. വൺവേ ട്രാഫിക് പോലും ലംഘിച്ച് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു കാറെന്ന് അദ്ദേഹം പറയുന്നു. ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയപ്പോൾ മറ്റ് വാഹനങ്ങൾ ഒഴിഞ്ഞു തന്നത് മാത്രമാണ് ആശ്വാസമായത്. ആശുപത്രിയിൽ മുൻകൂട്ടി വിവരം അറിയിച്ചിരുന്നെങ്കിലും നൗഷിജയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ അലി അക്ബർക്ക് ഈ വേഗത്തിലുള്ള ഇടപെടൽ സഹായകമായി. അല്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ആ പെൺകുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന വേദന സന്ദീപ് വാചസ്പതി പങ്കുവെച്ചു.

അപകട സ്ഥലങ്ങളിൽ നാം പുലർത്തേണ്ട സാമൂഹിക മര്യാദകളെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും ഈ സംഭവം വിരൽ ചൂണ്ടുന്നു. അപകടം നടന്നയുടൻ ഫോട്ടോ എടുക്കാനും കാഴ്ച കാണാനും നിൽക്കാതെ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷയും ആശുപത്രി സൗകര്യവും ഉറപ്പാക്കുകയാണ് ഓരോ പൗരന്റെയും ധർമ്മമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഇന്ന് രാവിലെ കിംസ് ആശുപത്രിയിലെത്തി നൗഷിജയുടെ ഭർത്താവ് ആഷിക്ക് സാനിനെ സന്ദർശിച്ച അദ്ദേഹം, മെഡിക്കൽ കോളേജ് മസ്ജിദിലെത്തി പരേതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

 

കുറിപ്പിൻ്റെ പൂർണരൂപം

 

അപകട സ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല എന്ന് എന്നാണ് നാം തിരിച്ചറിയുക? ഇന്നലെ കവടിയാർ കുറവൻകോണം റോഡിൽ ഉണ്ടായ ഭീകരമായ വാഹനാപകട സ്ഥലത്തും ഓടിക്കൂടിയ പലരും ഏതോ കൗതുക കാഴ്ച കാണുന്ന തരത്തിലാണ് പ്രതികരിച്ചത് എന്ന് ഖേദത്തോടെ പറയട്ടെ. നിയന്ത്രണം വിട്ട കാർ എട്ടോളം ആൾക്കാരെയും രണ്ട് ബൈക്കുകളും ഇടിച്ച് തെറിപ്പിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചു നിന്ന സ്ഥലത്ത് പുലർത്തേണ്ട ജാഗ്രതയോ ധീരതയോ ഒന്നും പലർക്കും ഉണ്ടായില്ല. ഒരു പക്ഷെ അത് എല്ലാവർക്കും ഉണ്ടാവണമെന്നും നിർബന്ധമില്ല. എങ്കിലും നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാളുടെ ജീവൻ അപകടത്തിൽ ആകരുത് എന്നെങ്കിലും ചിന്തിക്കണം.
സഹായത്തിനായി സമീപിച്ച പലരും മുഖം തിരിച്ച ശേഷമാണ് ആ ചെറുപ്പക്കാരൻ എൻ്റെ കാറിൻ്റെ മുന്നിലെത്തിയത്. അപ്പോഴേക്കും അപകടം നടന്ന 15 മിനിറ്റ് കഴിഞ്ഞിരുന്നു. രക്തത്തിൽ കുളിച്ച് കിടന്ന നൗഷിജയെയും അലി അക്ബറെയും കാറിൽ കയറ്റാൻ ഞാൻ തയ്യാറായെങ്കിലും വീണ് കിടക്കുന്ന അവരുടെ അടുത്തേക്ക് എനിക്ക് കാർ എത്തിക്കാൻ ആയില്ല. കാരണം എൻ്റെ മുന്നിൽ ഉള്ള കാറുകൾ ഓഫാക്കി ഉടമസ്ഥർ “കാഴ്ച” കാണാൻ പോയിരുന്നു. അവരെ കണ്ടെത്തി കാറുകൾ മാറ്റിക്കാൻ വീണ്ടുമൊരു 5 മിനിറ്റ് വേണ്ടി വന്നു. ഒടുവിൽ ട്രാഫിക് ബ്ലോക്കിൽ കൂടി കാർ തിരിക്കാനും സമയം കുറെയെടുത്തു.
എസ് യു ടി ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു. നിർത്താതെയുള്ള ഹോൺ കേട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഒതുക്കി തരാൻ എല്ലാവരും തയ്യാറായി എന്നതാണ് ആകെയുള്ള ആശ്വാസം. വൺവേ ട്രാഫിക് ഒക്കെ തെറ്റിച്ചാണ് ആശുപത്രിയിൽ എത്തിയത്. കൂടെയുണ്ടായിരുന്ന അനുജൻ പ്രതീഷിനെക്കൊണ്ട് അപ്പോഴേക്കും ആശുപത്രിയിൽ വിളിപ്പിച്ച് മുന്നറിയിപ്പ് നൽകാനും കഴിഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും നൗഷിജയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ അലി അക്ബർക്ക് അത് സഹായകമായി. എങ്കിലും അല്പം നേരത്തെ എത്തിച്ചിരുന്നെങ്കിൽ എന്ന വിഷമം ബാക്കി
……….
(ഈ സംഭവം എല്ലാം നടക്കുമ്പോൾ അഞ്ച് വയസുകാരി സാവിത്രി മുൻ സീറ്റിൽ നിശബ്ദമായി ചിറ്റപ്പൻ്റെ മടിയിൽ ഇരുന്നിരുന്നു.)
……
ഇന്ന് രാവിലെ കിംസ് ആശുപത്രിയിൽ എത്തി നൗഷിജയുടെ ഭർത്താവ് ആഷിക്ക് സാനിനെ സന്ദർശിക്കുകയും മെഡിക്കൽ കോളേജ് മസ്ജിദിൽ എത്തി നൗഷിജയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
……….
ഞാൻ എന്തോ മഹത്തായ കാര്യം ചെയ്തു എന്ന ധാരണയിൽ എഴുതിയതല്ല ഇത്. മറിച്ച് അപകട സ്ഥലങ്ങളിൽ നാം ഓരോരുത്തരും പുലർത്തേണ്ട മര്യാദയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.

 

Tags: accidentSandeep Vachaspati
Share
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies