ബഹിരാകാശത്തെ കാഴ്ച്ചകള്‍ മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ്. ്. അതിലൊന്നാണ് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും. ബഹിരാകാശനിലയത്തില്‍ നിന്ന് 16 തവണ ഉദയാസ്തമയങ്ങള്‍ കാണാമെന്നാണ് ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് മുമ്പ് പങ്കുവെച്ചത്. എങ്ങനെയാണ് ഇത്രയേറെ ഉദയാസ്തമയങ്ങള്‍ കാണാന്‍ സാധിക്കുക.
കാരണം മണിക്കൂറില്‍ 28000 കിമീ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നത്. അതായത് വെറും 90 മിനിറ്റുകൊണ്ട് നിലയം ഒരുതവണ ഭൂമിയെ പൂര്‍ണമായും വലം വെക്കും.ഇതിനാല്‍ തന്നെ ഓരോ 45 മിനിറ്റിലും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഉദയാസ്തമയങ്ങള്‍ കാണാനാവും. ഭൂമിയുടെ ഇരുട്ട് പരന്ന ഭാഗത്ത് നിന്ന് ഓരോതവണ സൂര്യ വെളിച്ചം പതിക്കുന്ന ഭാഗത്തേക്ക് എത്തുമ്പോഴും സൂര്യോദയം കാണാം.
ബഹിരാകാശ നിലയത്തില്‍ 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയുമാണുണ്ടാവുക. ഇങ്ങനെ ഭൂമിയിലെ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തിനിടെ 16 തവണയെങ്കിലും ബഹിരാകാശ നിലയത്തില്‍ രാത്രിയും പകലും മാറി മാറി വരും.അതിനാല്‍ തന്നെ ഭൂമിയിലേത് പോലെ രാപ്പകലുകള്‍ കണക്കാക്കിയുള്ള സമയം കണക്കാക്കുക പ്രാവര്‍ത്തകമല്ല.
പകരം കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം (യുടിസി) ആണ് നിലയത്തില്‍ പിന്തുടരുന്നത്. ഗ്രീനിച്ച് സമയത്തെ അടിസ്ഥാനമാക്കി 1880-ല്‍ അന്താരാഷ്ട്രാവശ്യത്തിനായി ഏര്‍പ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ് യുടിസി. ഇത് ലോകത്തെല്ലായിടത്തും ഒന്നായിരിക്കും. ഈ സമയം അടിസ്ഥാനമാക്കിയാണ് ജോലി, ഭക്ഷണം, വിശ്രമം ദിനചര്യകള്‍.
Discussion about this post