സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിലെ മമ്പറത്തെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വീകരിക്കാൻ എത്തിയത് ഇരുനൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ. പശ്ചിമബംഗാളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണ് ഹിന്ദിയിൽ എഴുതിയ ബാനറുകളുമായി ‘എൽഡിഎഫ് സിന്ദാബാദ്’ വിളിച്ച് എം.വി. ഗോവിന്ദനെ ചുവന്ന ഷാളണിയിച്ചത്.
‘വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ’ എന്ന ഹിന്ദി ബാനർ ഏന്തിയ തൊഴിലാളികളുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പ്രാദേശിക ജാഥകൾക്ക് നിറം പകരാൻ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നത് പാർട്ടിയുടെ ജനപിന്തുണ കുറയുന്നതിന്റെ ലക്ഷണമാണെന്ന പരിഹാസവും ഉയരുന്നുണ്ട്.











