തന്റെ നാലുവയസ്സുള്ള കുഞ്ഞിന് സമ്മാനമായി കിട്ടിയ ഒരു കപ്പ് അമ്മയുടെ ഉറക്കം കെടുത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുഞ്ഞിന് കപ്പില്‍ കുടിക്കാനായി കൊടുക്കാന്‍ തുടങ്ങുമ്പോള്‍ നടത്തിയ ഒരു കണ്ടെത്തലാണ് വെറോനീക എന്ന അമ്മയെ ഞെട്ടിച്ചത്.
യുണീകോണ്‍ ഡിസൈനിലുള്ള ഈ കപ്പ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. എന്നാല്‍ അതില്‍ കുഞ്ഞിനെന്തെങ്കിലും കഴിക്കാനെടുക്കുന്നതിന് മുമ്പ് ഒന്ന് കഴുകാന്‍ അമ്മ തീരുമാനിച്ചു. അപ്പോഴാണ് അതിന് മുകളിലെ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നത് ഇതില്‍ ഭക്ഷണം കഴിക്കരുത് ഡെക്കറേറ്റീവ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്ന്.
ഭക്ഷണ പാനീയങ്ങള്‍ എടുക്കാന്‍ പോലും സുരക്ഷിതമല്ലാത്ത ഇത്തരം പാത്രങ്ങള്‍ എന്തിനാണ് നിര്‍മ്മിക്കുന്നതെന്നതായിരുന്നു തന്റെ മനസ്സില്‍ മിന്നിമറഞ്ഞ ആദ്യത്തെ ചോദ്യമെന്ന് വെറോനിക്ക പറയുന്നു. ഇത്രയും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ നല്‍കികൊണ്ട് എന്ത് ദ്രോഹമാണ് ഇവര്‍ ചെയ്യുന്നത് എന്ന് ചോദിച്ച അവര്‍ തന്റെ വീട്ടില്‍ ഉപയോഗിക്കുന്ന മറ്റ് പ്ലാസ്റ്റിക് പാത്രങ്ങളുടെ കാര്യത്തിലും ഇപ്പോള്‍ ആശങ്കയുണ്ടെന്ന് തുറന്നുപറഞ്ഞു.









Discussion about this post