പാലക്കാട്: കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണത്തെ തുടർന്ന് നിർണ്ണായകമായ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിട്ട് സി പി എം. നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെ വ്യാജ ഐ ഡി കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ആരോപണത്തിന്റെ നിഴലിൽ ഉള്ളയാളാണ് ഫെനി. ഇത് കൂടാതെ എംപിമാരായ ഷാഫി പറമ്പിൽ, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്.
10.13നുള്ള ദൃശ്യങ്ങളിൽ കാണുന്നുണ്ട്. രാഹുൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നതും കാണാം.രാത്രി 10.54ന് ഫെനി നൈനാൻ ട്രോളി ബാഗുമായി തിരിച്ച് കോൺഫറൻസ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോൺഫറൻസ് റൂമിൽ കയറുന്നു. രാഹുൽ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സി പി എം ആരോപിക്കുന്നത്. ഇതിന് ബലമേകുന്ന തെളിവുകളാണ് സി സി ടി വി യിൽ ഉള്ളതെന്നാണ് സി പി എമ്മിന്റെ വാദം.
നേരത്തെ, വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമാണെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നുമായിരിന്നു രാഹുൽ പറഞ്ഞത്.
Discussion about this post