ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി ഘടകത്തെ മുഴുവൻ പിരിച്ചുവിട്ട് മല്ലികാർജ്ജുൻ ഖാർഗെ.
“പിസിസിയുടെ മുഴുവൻ സംസ്ഥാന ഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പത്ര കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു” .
2022 നു ശേഷം മാറ്റമില്ലാതെ തുടരുന്ന കോൺഗ്രസ് സംസ്ഥാന ഘടകത്തെ ഉടച്ചു വാർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുനഃസംഘടന. ഹിമാചൽ പ്രദേശ് കോൺഗ്രസിലെ വർദ്ധിച്ചു വരുന്ന വിഭാഗീയത പ്രവർത്തനങ്ങൾ കാരണമാണ് ഈ കടുത്ത നടപടി എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ തന്നെ വിഭാഗീയത ഹിമാചൽ പ്രദേശ് കോൺഗ്രസ്സിനെ പ്രത്യക്ഷത്തിൽ ബാധിച്ചതായി വെളിപ്പെട്ടിരിന്നു. ചില പാർട്ടി എംഎൽഎമാർ കൂറുമാറുകയും ക്രോസ് വോട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് മനു സിംഗ്വി ഭാരതീയ ജനതാ പാർട്ടി എതിരാളി ഹർഷ് മഹാജനോട് പരാജയപ്പെട്ടിരിന്നു.
ഈ വർഷം ആദ്യം സംസ്ഥാന-പൊതു തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് സമാനമായ രീതിയിൽ ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെയും ഹൈക്കമാൻഡ് പിരിച്ചു വിട്ടിരുന്നു.
Discussion about this post