പീരുമേട്: തൂങ്ങിമരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ മരണം കൊലപാതകം.പള്ളിക്കുന്ന് വുഡ്ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവിനെയാണ് തൂങ്ങി മരിച്ചതാണെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ
മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇയാളെ മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടു എന്നാണ് ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറോട് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്മോർട്ടത്തെ തുടർന്ന് ഇയാൾക്ക് കടുത്ത മർദ്ധനം ഏറ്റതായി മനസിലാകുകയായിരിന്നു.
തലയ്ക്കുപിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായ അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം ലഭിച്ച സൂചനകൾ. കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിവിൻ ദീപാവലി പ്രമാണിച്ചാണ് നാട്ടിലെത്തിയത്.
Discussion about this post