Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രധാനമന്ത്രി കൊൽക്കത്തയിൽ ; ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു ; സത്യപ്രതിജ്ഞ ചടങ്ങിൽ നിരവധി പ്രമുഖർ

by Brave India Desk
May 9, 2026, 10:54 am IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു. ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് പശ്ചിമ ബംഗാൾ പുതിയ ഭരണാധികാരിയെ വരവേൽക്കുകയാണ്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗാളി ജനത ഏറെ പ്രാധാന്യത്തോടെ കാണുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ ‘പച്ചീഷേ ബൈശാഖ്’ ദിനത്തിലാണ് ഈ ചരിത്രപരമായ ചടങ്ങ് നടക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി. ഹെലികോപ്റ്റർ മാർഗ്ഗം ആർസിടിസി ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹം അവിടെ നിന്ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന എൻഡിഎ നേതാക്കൾ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. സുവേന്ദു അധികാരിക്കൊപ്പം ചില പ്രമുഖ നേതാക്കളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരുതപ്പെടുന്നു. ദിലീപ് ഘോഷ്, സ്വപൻ ദാസ് ഗുപ്ത, തപസ് റോയ് തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. കൂടാതെ, വടക്കൻ ബംഗാളിൽ നിന്നുള്ള ഒരു ആദിവാസി വിഭാഗം എംഎൽഎയെയും നഗരമേഖലയിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിമാരായി നിയമിക്കാനും സാധ്യതയുണ്ട്.

Stories you may like

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം, ഭബാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചുകൊണ്ടാണ് സുവേന്ദു പശ്ചിമബംഗാൾ നിയമസഭയിലേക്ക് എത്തിയിട്ടുള്ളത്. ഭബാനിപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ 15,115 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി കൊൽക്കത്തയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്, മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ് തുടങ്ങിയ ഇടങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് Z+ കാറ്റഗറി സുരക്ഷ തുടരുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.

Tags: BJPNarendra Modiwest bengalAmit ShahSuvendu Adhikarisuvendu adhikari swearing ceremony
Share
Tweet
SendShare

Latest stories from this section

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

Latest News

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies