കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യത്യസ്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വീഡിയോ സതീശന്റെ അനുകൂലികളും കെസി വേണുഗോപാലിന്റെ അനുകൂലികളും തമ്മിൽ കനത്ത പോര് തുടരുകയാണ്. വെള്ളയമ്പലത്ത് കോൺഗ്രസ് പ്രവർത്തകർ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി. അതേസമയം മലപ്പുറത്ത് ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ചായിരുന്നു പ്രതിഷേധം.
അതേസമയം മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്. വി ഡി സതീശന്‍ , രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും,രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് ഇടയില്‍ സമവായത്തില്‍ എത്തിയാല്‍ ഉടന്‍ പ്രഖ്യാപനം നടത്താനാണ് ഹൈക്കമാന്‍ഡ് നീക്കം.









