തിരുവനന്തപുരം : കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,600 രൂപയായി മാറി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണം ഒരേ കുതിപ്പിൽ തന്നെ ആയിരുന്നു. ഈ ഒരു ആഴ്ചയാണ് സ്വർണത്തിന്റെ വില ഒന്ന് ഇറങ്ങിയത.് ഇതോടെ സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസമായിരിക്കുകയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,930 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.
എന്നാൽ ഈ താഴ്ച താത്ക്കാലികമാണെന്നും ഡിസംബറോടെ സ്വർണവില പുതിയ റെക്കോർഡുകൾ ഭേദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഡോളർ കരുത്ത് വർധിക്കുന്നു എന്നതാണ് സ്വർണലവില കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. അതേസമയം, അന്തർദേശീയ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യം ആശങ്കയായി തുടരുന്നതിനാൽ വരുംദിവസങ്ങളിൽ വില വർധിക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
Discussion about this post